anusmaranam

വക്കം: ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച വക്കം ഖാദറിന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു.നിലയ്ക്കാമുക്ക് ഐ.എൻ.എ ഹാളിൽ നടന്ന സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒ.എസ്.അംബിക എം. എൽ.എയുടെ അദ്ധ്യക്ഷതയിൽ അഡ്വ.ഷൈലജാ ബീഗം,ആർ.സുഭാഷ്,ഷാഷ്നാഥ്‌,കെ.രാജേന്ദ്രൻ,എ.നസീമ ടീച്ചർ എന്നിവർ സംസാരിച്ചു. വക്കം ഖാദർ അസോസിയേഷൻ പ്രസിഡന്റ്‌ ജെ.സലിം പാതക ഉയർത്തി.വക്കം ഖാദർ അസോസിയേഷൻ സെക്രട്ടറി ഷാജു.റ്റി സ്വാഗതവും കെ.സുരേഷ് ചന്ദ്രബാബു കൃതജ്ഞതയും പറഞ്ഞു.