1

തിരുവനന്തപുരം: മുട്ടത്തറയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.ബാലരാമപുരം ആലുവിള സൗമ്യ ഭവനിൽ ആദർശ്(26)നെയാണ് എക്സൈസ് പിടികൂടിയത്.ബൈക്കിൽ എം.ഡി.എം.എ കടത്തിക്കൊണ്ടു വരുന്നെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസും എക്സൈസ് കമ്മിഷണറുടെ ദക്ഷിണ മേഖലാ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ലഹരി കടത്തിക്കൊണ്ടു വന്ന KL-19-G-6178 പൾസർ ബൈക്കും സംഘം പിടിച്ചെടുത്തു.വിൽപ്പനയ്ക്കായി കൊണ്ടു വന്ന എം.ഡി.എം.എ യുമായി ബന്ധപ്പെട്ട് കൂടുതൽ പേർ സംഘത്തിലുണ്ടെന്നും അവരെ പറ്റിയുള്ള അന്വേഷണം നടക്കുകയാണെന്നും എക്സൈസ് സംഘം പറഞ്ഞു.

തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജു,ദക്ഷിണ മേഖലാ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് റാവു ,പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ് , റജികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ് , ശിവൻ, നജുമുദീൻ, , അജിത്ത് ,അഭിജിത്ത് , അൽത്താഫ്,ഷെറിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.