aala

കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം തിരുവോണദിന പരിപാടികളോടെ സമാപിച്ചു.ബ്ലോക്ക് തല അത്തപ്പൂക്കള മത്സരവും തുടർന്ന് കുട്ടികൾക്കായുള്ള വിവിധ പരിപാടികളും നടന്നു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി,ജനറൽ സെക്രട്ടറി എൻ.ഹരികൃഷ്ണൻ,ട്രഷറർ ഷീജാരാജ്,കൺവീനർ എ.തങ്കപ്പൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.