മുടപുരം:പുരവൂർ യുവജന സമാജം ഗ്രന്ഥശാലയുടെ വാർഷികാഘോഷവും ഓണാഘോഷവും കവി വിഭു പിരപ്പൻകോട് ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് നിതിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം അഖിൽ കലവൂരിനെയും ക്രിക്കറ്റ് താരം പുരവൂർ സ്വദേശി രോഹിതനെയും ആദരിച്ചു. നോവലിസ്റ്റ് വിജയൻ പുരവൂർ മുഖ്യ പ്രഭാഷണം നടത്തി. വിഷ്ണു ചന്ദ്രൻ,ദീപു എന്നിവർ സംസാരിച്ചു.