കിളിമാനൂർ :എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കിളിമാനൂർ കാർഷിക വികസന ബാങ്കിലെ അംഗങ്ങളുടെ മക്കളെ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിക്കും.അർഹതയുള്ള കുട്ടികളുടെ രക്ഷാകർത്താക്കൾ സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം 20ന് അകം ബാങ്കിൽ അപേക്ഷിക്കണം.