milma

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നടക്കുന്ന ഇൻർനാഷണൽ ഡെയറി ഫെഡറേഷന്റെ (ഐ.ഡി.എഫ്) ആഗോള ക്ഷീര ഉച്ചകോടിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡെയറി ശൃംഖലകളിലൊന്നായ മിൽമയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ക്ഷീരമേഖലയെക്കുറിച്ചുള്ള അറിവും ആശയങ്ങളും പങ്കുവയ്‌ക്കുന്ന നാലുദിവസത്തെ ഉച്ചകോടി 48 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്നത്.

മിൽമയെ പ്രതിനിധീകരിച്ച് ചെയർമാൻ കെ.എസ്. മണിയുടെ നേതൃത്വത്തിൽ മേഖലാ യൂണിയനുകളുടെ ചെയർമാൻമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രതിനിധിസംഘം പങ്കെടുക്കുന്നു. കേരളത്തിലെ
ക്ഷീരകർഷകരുടെ ഉന്നമനത്തിനായുള്ള ഉത്പന്നങ്ങളും സേവനങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്ന ആകർഷകമായ പവലിയനും മിൽമ ഒരുക്കി.