vld-2

വെള്ളറട: എസ്.എൻ.ഡി.പി യോഗം പാലിയോട് ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിച്ചിച്ച ഗുരുകാരുണ്യം പദ്ധതിയുടെ നറുക്കെടുപ്പ് ശാഖാ മന്ദിരത്തിൽ പ്രസിഡന്റ് അജിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എസ്. ബിനു ഉദ്ഘാടനം ചെയ്‌തു.

യൂണിയൻ പ്രസിഡന്റ് എ.പി. വിനോദ്, ഉൗരമ്പ് എസ്. ജയൻ, വൈസ് പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി, കൗൺസിലർ ആർ. ചന്ദ്രബാബു,​ ശ്രീകണ്ഠൻ,​ ശാഖാ സെക്രട്ടറി മധുപൻ,​ യൂണിയൻ പ്രതിനിധി ആർ.ടി. ഷിബു,​ പാലിയോട് ശ്രീകണ്ഠൻ,​ വണ്ടിത്തടം പത്രോസ്,​ പരമേശ്വരപിള്ള,​ രതീഷ്,​ സലിംകുമാർ​ തുടങ്ങിയവർ സംസാരിച്ചു. ആദ്യ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനം ഉൗരമ്പ് റെജി ഏജൻസീസ് ഉടമ എസ്. ജയൻ വിതരണം ചെയ്‌തു.