കിളിമാനൂർ :പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കരട് വോട്ടർപട്ടിക പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഓഫീസ്,പഴയ കുന്നുമ്മേൽ വില്ലേജ് ഓഫീസ് ചിറയിൻകീഴ് താലൂക്ക് ഓഫീസ്,കിളിമാനൂർ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി 26ന് വൈകിട്ട് 5മണി വരെ.വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കേണ്ടവർ www.Isgelection.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.