വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ തെരുവ് വിളക്കുകൾ വ്യാപകമായി കത്തുന്നില്ലെന്ന് പരാതി.വാർഡിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളിൽ പകുതി പോലും കത്തുന്നില്ല.ബന്ധപ്പെട്ടവരുട ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല.കെ.എസ്.ഇ.ബി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും അല്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വാർഡ് മെമ്പർ ലാലി അറിയിച്ചു.