niyamasabha

തിരുവനന്തപുരം: എം.വി. ഗോവിന്ദന്റെ രാജിയോടെ, നിയമസഭയിൽ മുഖ്യമന്ത്രിയുടെ സീറ്രിന് തൊട്ടടുത്ത് രണ്ടാമനായി മന്ത്രി കെ. രാധാകൃഷ്‌ണൻ. മുൻനിരയിൽ മുഖ്യമന്ത്റിയുടെ തൊട്ടടുത്തേക്ക് അദ്ദേഹത്തിന്റെ ഇരിപ്പിടം മാറി. മന്ത്രിമാരായ കെ. എൻ. ബാലഗോപാലും പി.രാജീവും രാധാകൃഷ്‌ണനെപ്പോലെ കേന്ദ്രകമ്മിറ്റിയംഗങ്ങളാണെങ്കിലും സീനിയോറിറ്റി പരിഗണിച്ചാണ് രാധാകൃഷ്‌ണനെ രണ്ടാമനാക്കിയത്. മുൻ സ്‌പീക്കറും പുതിയ മന്ത്റിയുമായ എം.ബി. രാജേഷിനും മുൻനിരയിൽത്തന്നെയാണ് സീറ്റ്.

മന്ത്രിമാരായ പി. രാജീവിനും കെ.എൻ. ബാലഗോപാലിനും തൊട്ടടുത്തായി കെ. രാധാകൃഷ്‌ണന്റെ മുൻ സീറ്റാണ് രാജേഷിന് നൽകിയത്. മുൻ സ്‌പീക്കർമാർ മന്ത്രിമാരാവുമ്പോൾ മുൻനിരയിൽ സീറ്റ് നൽകുന്ന കീഴ്‌വഴക്കമുണ്ട്. മന്ത്റിസ്ഥാനം ഒഴിഞ്ഞ എം.വി. ഗോവിന്ദന് മന്ത്റിമാർക്ക് ശേഷം രണ്ടാം നിരയിൽ പുതിയ സീറ്റ് അനുവദിച്ചു. നേരത്തെ രാജിവച്ച സജി ചെറിയാന് ഗോവിന്ദന് തൊട്ടടുത്താണ് സീ​റ്റ്.