വക്കം: വക്കം മീഡിയയും കടയ്ക്കാവൂർ ജനമൈത്രി പൊലീസും സംയുക്തമായി ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി വർക്കല സബ്ബ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പുതിയതലമുറ ലഹരിയുടെ പാതയിലേ എന്ന വിഷയത്തിൽ ഓൺലൈനായി പ്രസംഗമത്സരം സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഭയാനകമായ അവസ്ഥയെ വിദ്യാർത്ഥികൾ പ്രസംഗത്തിലൂടെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാൻ വേണ്ടിയാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചതെന്ന് സംഘടനാ കൺവീനർ റിട്ട: എ.ഇ.ഒ സി.വി.സുരേന്ദ്രൻ പറഞ്ഞു. മത്സരവീഡിയോകൾ എല്ലാ ദിവസവും 7 മണിക്ക് വക്കം മീഡിയയുടെ പേജിൽ ലഭ്യമാണ്.