പത്തൊമ്പതാം നൂറ്റാണ്ട് പ്രകീർത്തിച്ച്എഴുത്തുകാരൻ എൻ.ഇ സുധീറിന്റെ കുറിപ്പ്

mm

വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട് ​എ​ന്ന​ ​ചി​ത്ര​ത്തെ​ ​പ്ര​ശം​സി​ച്ച് ​എ​ഴു​ത്തു​കാ​ര​നും​ ​സാ​മൂ​ഹ്യ​ ​വി​മ​ർ​ശകനുമാ​യ​ ​എ​ൻ.​ഇ​ ​സു​ധീ​ർ.​ ​ആ​ദ്യം​ ​കു​റ​ച്ചു​പേ​രു​ടെ​ ​കൈ​യ​ടി​ക​ളാ​ണ് ​കേ​ട്ട​തെ​ങ്കി​ൽ​ ​പി​ന്നീ​ട് ​വ​ൻ​ ​ക​ര​ഘോ​ഷ​മാ​യി​യെ​ന്ന് ​എ​ൻ.​ഇ​ ​സു​ധീ​ർ​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.സം​വി​ധാ​യ​ക​ൻ​ ​വി​ന​യ​ൻ​ ​ഇ​നി​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ട് ​സി​നി​മ​യു​ടെ​ ​പേ​രി​ലാ​വും​ ​അ​റി​യ​പ്പെ​ടു​ക.
അ​ത്ര​മാ​ത്രം​ ​വേ​റി​ട്ട​തും​ ​ശ​ക്ത​വു​മാ​യ​ ​ഒ​ന്നാ​ണ് ​ഇൗ​ ​സി​നി​മ.​ ​ന​മ്മു​ടെ​ ​ഇ​ന്ന​ലെ​ക​ളി​ലേ​ക്ക് ​കേ​ര​ള​ത്തി​ന്റെ​ ​മു​ൻ​കാ​ല​ ​ച​രി​ത്ര​ത്തി​ലേക്ക്,​ ​ച​രി​ത്ര​ത്തി​ലെ​ ​അ​ത്ര​യൊ​ന്നും​ ​അ​റി​യ​പ്പെ​ടാ​ത്ത​ ​ചി​ല​ ​ഏ​ടു​ക​ളി​ലേ​ക്ക് ​പ്രേ​ക്ഷ​ക​രെ​ ​കൂ​ട്ടി​കൊ​ണ്ടു​പോ​വു​ന്നു.​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ലെ​ ​ത​ല​മു​റ​യ്ക്ക് ​സ്വീ​കാ​ര്യ​മാ​യ​ ​രീ​തി​യി​ലാ​ണ് ​ഇൗ​ ​സി​നി​മ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​വ​ലി​യ​ ​പ​രി​ക്കു​ക​ളൊ​ന്നും​ ​എ​ടു​ത്തു​പ​റ​യാ​നാ​വി​ല്ല.​ ​എ​ല്ലാ​ ​മ​ല​യാ​ളി​ക​ളും​ ​ഇ​ത് ​കാ​ണ​ണം​ ​എ​ന്ന് ​ഞാ​നാ​ഗ്ര​ഹി​ക്കു​ന്നു.​ ​ന​മ്മ​ൾ​ ​എ​ങ്ങ​നെ​ ​ന​മ്മ​ളാ​യി​യെ​ന്ന് ​അ​റി​യു​ന്ന​തി​നു​ള്ള​ ​ഒ​രു​ ​അ​ദ്ധ്യാ​യം​ ​ഇ​തി​ലു​ണ്ടെ​ന്നു​ ​പ​റ​ഞ്ഞാ​ണ് ​കു​റി​പ്പ് ​അ​വ​സാ​നി​ക്കു​ന്ന​ത്.