കോവളം: വെള്ളായണി കായലിലെ ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 46-ാമത് മഹാത്മാ അയ്യങ്കാളി ജലോത്സവവും, കാക്കാമൂലയിലും വെള്ളായണി ക്ഷേത്രത്തിലുമായി നടന്ന കലാപരിപാടികളും സമാപിച്ചു. വെള്ളായണി ക്ഷേത്ര മൈതാനത്ത് നടന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി ജലോത്സവ ട്രസ്റ്റ് ചെയർമാൻ ആർ.മോശ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ജനറൽ സെക്രട്ടറി ബി.ശശിധരൻ,ഫൈനാൻസ് കമ്മിറ്റി ചെയർമാൻ സി.എസ്.രാധാകൃഷ്ണൻ,കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്ദു കൃഷ്ണ,വെള്ളായണി വാർഡ് മെമ്പർ എസ്.ജെ.ആതിര,ഊക്കോട് കൃഷ്ണൻ കുട്ടി,കല്ലിയൂർ എൻ.രാജു,ആനന്ദ്,ശ്യാം വെണ്ണിയൂർ തുടങ്ങിയവർ പങ്കെടുത്തു.