mm

ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫിലിം ഫെസ്റ്റിവലിൽ മൈനൂട്ട് വിഭാഗത്തിൽ രതി പതിശേരി സംവിധാനം ചെയ്ത നെസ്റ്റിന് മികച്ച ചിത്രത്തിനുള്ള സിൽവർ സ്ക്രീൻ അവാർഡ്.

പതിനായിരം രൂപയും ശില്പവും സാക്ഷ്യ പത്രവുമാണ് അവാർഡ്. വീട് , കൂട്, മനുഷ്യൻ, പ്രകൃതി എന്നിവയെ പ്രമേയമാക്കി സ്വാതന്ത്ര്യത്തെ ഉദ്ഘോഷിക്കുന്ന ചിത്രമാണ് നെസ്റ്റ്. സംവിധായകരായ മണിലാൽ (കാമറ) സുരേഷ് നാരായണൻ (സൗണ്ട് ഡിസൈൻ, എഡിറ്റിംഗ്) നിർവഹിച്ചു. എഴുത്തുകാരിയായ രതി പതിശേരിയുടെ ദൃശ്യമാദ്ധ്യമ രംഗത്തെ പ്രഥമ സംരംഭമാണ്.