
തിരുവനന്തപുരം: സാങ്കേതിക വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ എം.ടെക് പ്രവേശനത്തിന് 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പ്രവേശന പ്രോസ്പെക്ടസും വിശദാംശങ്ങളും www.admissions.dtekerala.gov.in, www.dtekerala.gov.in ൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായും ഫീസ് അടയ്ക്കാം.
പ്രവേശന പരീക്ഷ28ന്
തിരുവനന്തപുരം: കോട്ടയം, കണ്ണൂർ, തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സ് പ്രവേശനപരീക്ഷ സെപ്തംബർ 28ന് തിരുവനന്തപുരം പരീക്ഷാകേന്ദ്രത്തിൽ നടക്കും. പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും സംവരണാടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ: 04712560363, 364
സ്പോർട്സ് ക്വാട്ട അഡ്മിഷൻ
തിരുവനന്തപുരം: സർക്കാർ വനിതാ കോളജിലെ 2022-23 അദ്ധ്യയന വർഷത്തെ യു.ജി വിഭാഗത്തിലെ സ്പോർട്സ് കൗൺസിൽ സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റിലുള്ളവർക്കുള്ള അഡ്മിഷൻ സെപ്തംബർ 15ന് രാവിലെ 11ന് നടക്കും. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പിലെത്തണം.