sanu

തിരുവനന്തപുരം: ബാറിലെ തർക്കത്തിനിടെ യുവാവിനെ കുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വെള്ളറട പന്നിമല ചെമ്പകതരിശ് സ്വദേശി സനു എന്ന ജയനെയാണ് പാറശാലയിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തത്. പാറശാല പ്രശാന്തി ബാറിൽ വച്ചാണ് സംഭവം . ഇടിച്ചക്കപ്ളാമൂട് സ്വദേശി അർഷാദിനാണ് കുത്തേറ്റത്. പാറശാല സി.ഐ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബാലു, എ.എസ്.ഐ സജീവ്, സി.പി.ഒമാരായ സതീഷ് കുമാർ, വിജയ വിനോദ്, രഞ്ജിത്ത്, സാജൻ, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സനുവെന്ന് പൊലീസ് പറഞ്ഞു.