cpi

പാറശാല: സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കാരോട് ലോക്കൽ കമ്മിറ്റിയുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. പഴയ ഉച്ചക്കടയിൽ ആരംഭിച്ച സ്വാഗത സംഘം ഓഫീസ് സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി അംഗം എൽ.ശശികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വിജയൻ, എസ്.ശശിധരൻ, കുന്നിയോട് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.