കോവളം : എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖയുടെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം കോവളം യൂണിയൻ പ്രസിഡന്റ് കോവളം.ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ജി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ജി.മോഹൻ ഗോപാൽ ഗുരുദേവ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി തോട്ടം.പി.കാർത്തികേയൻ,വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ,ആർ.വിശ്വനാഥൻ,മുല്ലൂർ വിനോദ്കുമാർ,ശാഖാ സെക്രട്ടറി എൽ. രാജു പണിക്കർ , വൈസ് പ്രസിഡന്റ് എൻ.കുമാർ,കെ.രാജേന്ദ്രൻ,അനു രാമചന്ദ്രൻ,ഷാജി അശോകൻ,രാഹുൽ,വിഘ്നേശ്, അഭിറാം,സുകേശൻ,വിജയരാജൻ,സുരേഷ് ബാബു,വനിതാ സംഘം പ്രസിഡന്റ് അമ്മിണി ശശിധരൻ, സെക്രട്ടറി കോളിയൂർ ലീല,യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ ഹരീഷ്,സജിൻ തുടങ്ങിയവർ പങ്കെടുത്തു