തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൽ ടി.എസ്. കനാലിന് കുറുകെ സെന്റ് ആൻഡ്രൂസ് പാലത്തിന്റെ പുനർനിർമാണം 14ന് ആരംഭിക്കുന്നതിനാൽ പാലം പൂർത്തിയാകുന്നതുവരെ ചിറ്റാറ്റ്മുക്ക്‌ - സെന്റ് ആൻഡ്രൂസ് വഴിയുള്ള ഗതാഗതം നിരോധിച്ചു. പൊതുജനങ്ങൾ ചിറ്റാറ്റ്മുക്ക് വഴി പുത്തൻതോപ്പ്,​ തീരദേശറോഡ് എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കണം.