തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് കഴക്കൂട്ടം മുതൽ പാരിപ്പള്ളി വരെ ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് നിയന്ത്രണം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങൾ പാരിപ്പള്ളിയിൽ നിന്ന് പള്ളിക്കൽ - കിളിമാനൂർ വഴി പോകണം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾ കഴക്കൂട്ടം - തുമ്പ - അഞ്ചുതെങ്ങ് - വർക്കല- പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്കും പോകണമെന്ന് റൂറൽ എസ്.പി ഡി.ശില്പ അറിയിച്ചു.