പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിലെ കല്ലുമുക്ക് കുടുംബശ്രീ എ.ഡി.എസിന്റെ പ്രഥമവാർഷികം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.ആർ.സലൂജ ഉദ്ഘാടനം നിർവഹിച്ചു. കല്ലുമുക്ക് വാർഡ് മെമ്പർ എ.സെൽവൻ അദ്ധ്യക്ഷനായി. എം.ബി.ബി.എസ് പാസായ വിദ്യാർത്ഥികളെയും പ്ലസ്ടുവിനും,എസ്.എസ്.എൽ.സിക്കും ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ഏറ്റവും നല്ല അയൽകൂട്ടങ്ങൾക്കുള്ള ട്രോഫി വിതരണം കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ചിഞ്ചു നിർവഹിച്ചു.കേരള യൂണിവേഴ്സിറ്റി പ്രൊഫ.എം.ബീന മോൾ മുഖ്യ പ്രഭാഷണം നടത്തി. വിജയികൾക്കുള്ള സമ്മാനദാനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബെൽസിറ്റ,ബ്ലോക്ക് മെമ്പർ ജനറ്റ്,സി.ഡി.എസ് അംഗം മിനിമധു തുടങ്ങിയവർ പങ്കെടുത്തു.