park

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലെ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന പേയ് പാർക്കിംഗ് ഏരിയയിൽ മലിനജലം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ വാഹനം പാർക്ക് ചെയ്യുന്നിടത്താണ് രണ്ടാഴ്ചയായി മലിനജലം കെട്ടിക്കിടക്കുന്നത്. പാ‌‌ർക്കിംഗ് ഏരിയയ്ക്ക് സമീപമുളള കടയിൽ നിന്ന് പൈപ്പ് വഴി പുറന്തള്ളുന്ന മലിനജലം പൈപ്പിന്റെ ലീക്കേജ് കാരണം ഇവിടെ കെട്ടിടക്കിടക്കുന്നതായാണ് യാത്രക്കാരുടെ പരാതി. ദൂരെ സ്ഥലങ്ങളിലേയ്ക്കും മറ്റും ബസ് യാത്ര ചെയ്യാനെത്തുന്നവർ വാഹനം ഇവിടെ സൂക്ഷിച്ചാണ് മടങ്ങുന്നത്. 10 രൂപയാണ് ദിവസ വാടയിനത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ ഈടാക്കുന്നത്. ദിവസങ്ങളായി മലിജലം കെട്ടിക്കിടക്കുന്നത് പക‌ർച്ചാവ്യാധി ഭീഷണിക്കുമിടയാക്കുന്നുണ്ട്. കാശ് നൽകി രോഗം വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടെ വാഹനം പാർക്ക് ചെയ്യുന്നവരുടെ അവസ്ഥയെന്നാണ് യാത്രക്കാരുടെ ആശങ്ക. മലിനജലം കെട്ടിടക്കിടക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതർക്ക് യാത്രക്കാർ നിരവധി തവണ പരാതി നൽകിയെങ്കിലും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നാണ് മറുപടി.