വർക്കല: സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ 18ന് വൈകിട്ട് 4ന് റെയിൽവെസ്റ്റേഷനു സമീപം ആനന്ദൻ ടൂറിസ്റ്റ് ഹോമിന്റെ കോൺഫറൻസ് ഹാളിൽ സുധീശ് രാഘവന്റെ തമോദ്വാരം എന്ന നോവലിനെക്കുറിച്ച് ചർച്ച നടക്കും. പ്രൊഫ.എ. ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ. പ്രസന്നരാജൻ, അജീഷ് ജി. ദത്തൻ എന്നിവർ സംസാരിക്കും.