വിതുര: കളിയിക്കൽ പുനർജനി റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും,ഓണാഘോഷവും ഇന്ന് വൈകിട്ട്3ന് നടക്കും. നെടുമങ്ങാട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി. അനിൽകുമാർ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നയിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്യും. ഫ്രാറ്റ് വിതുര മേഖലാപ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി തെന്നൂർ ഷിഹാബ് സമ്മാനദാനം നിർവഹിക്കും. റസിഡന്റ്സ് പ്രസിഡന്റ് ബി. ജയൻ, സെക്രട്ടറി പ്രഭുകുമാരൻ നായർ എന്നിവർ നേതൃത്വം നൽകും.