ബാലരാമപുരം: പേവിഷ ബാധയേറ്റതും അല്ലാത്തതുമായ തെരുവ് നായകൾ ജനങ്ങൾക്ക് നേരെ മരണ ഭീതി പരത്തി നിത്യേന നടത്തി വരുന്ന ആക്രമണത്തിന് അറുതി വരുത്തുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എ.എൻ.പ്രേംലാൽ സർക്കാരിനോട് ആവശ്യപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ പ്രത്യേകം ഷെൽട്ടറുകളിൽ തെരുവ് നായകളെ തളച്ചിടാൻ അടിയന്തരമായി പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.