
കല്ലമ്പലം: മടവൂർ ഗവ.എൽ.പി.എസിലെ കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. സ്കൂളിലെ കാർഷിക ക്ലബ് അംഗങ്ങൾ വീടുകളിൽ നടത്തിവരുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷികളുടെ വിളവെടുപ്പാണ് നടന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ സീറോ ബഡ്ജറ്റ് ഫാമിംഗിലൂടെയുള്ള വിഷരഹിത പച്ചക്കറികളുടെ ഉല്പാദനവും നടന്നുവരുന്നുണ്ടെന്ന് ഹെഡ്മാസ്റ്റർ എസ്. അശോകൻ പറഞ്ഞു. വിളവെടുപ്പിലൂടെ ലഭ്യമായ വിഷരഹിത കാർഷിക വിഭവങ്ങൾ വരും ദിവസങ്ങളിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് പി.ടി.എ പ്രസിഡന്റ് സന്തോഷ്.ഡി, സ്റ്റാഫ് സെക്രട്ടറി എ.എം. റാഫി എന്നിവർ അറിയിച്ചു. എസ്.എം.സി ചെയർമാൻ സജിത് കുമാർ.പി, മടവൂർ കൃഷി ഓഫീസർ ആശ എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.