വിതുര: സി.പി.എം നേതാവ് തൊളിക്കോട് എൻ.എം.സാലിയുടെ നിര്യാണത്തിൽ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻമാസ്റ്റർ,ജില്ലാസെക്രട്ടറി ആനാവൂർനാഗപ്പൻ,മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,അടൂർപ്രകാശ് എം.പി,ഡി.കെ.മുരളി എം.എൽ.എ,ജി.സ്റ്റീഫൻ എം.എൽ.എ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ചാരുപാറ രവി,സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി,സി.പി.ഐ സംസ്ഥാനകൗൺസിൽ അംഗം മീനാങ്കൽ കുമാർ,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പൻ,എസ്.സഞ്ജയൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, കർഷകസംഘം സെക്രട്ടറി എസ്.എസ്.പ്രേംകുമാർ,ചായം സുധാകരൻ,എൻ.എസ്.ഹാഷിം എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. തൊളിക്കോട്ട് ചേർന്ന അനുസ്മരണയോഗം സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗം ജെ.വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാകമ്മിറ്റി അംഗം വി.കെ.മധു,സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി, തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,ടി.എം.അൻവർ,നിസാർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.