ആറ്റിങ്ങൽ: 25, 26 തീയതികളിൽ കാട്ടാക്കടയിൽ നടക്കുന്ന സി.ഐ.ടി.യു 16-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൊഴിലാളികളുടെ കായിക മത്സരങ്ങൾ നടത്തുന്നു. ആറ്റിങ്ങലിൽ ഫുട്ബാൾ, കാട്ടാക്കടയിൽ വോളിബാൾ, കോവളത്ത് ഷട്ടിൽ മത്സരങ്ങളുമാണ് നടത്തുന്നത്. ഏത് സംഘടനയിൽപ്പെട്ട തൊഴിലാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ഏരിയായിൽ നിന്ന് ഒരു ടീം മാത്രം. 19, 20 തീയതികളിൽ ആറ്റിങ്ങൽ മാമത്തുള്ള അരീന സ്പോർട്സിൽ വച്ചാണ് ഫുഡ്ബാൾ മത്സരം.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഫുഡ്ബാൾ മത്സരത്തിന്റെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു.രൂപീകരണയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ അദ്ധ്യക്ഷനായി.എം.പ്രദീപ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി. വിജയകുമാർ,എം.മുരളി, പി. മണികണ്ഠൻ പി.സി. ജയശ്രീ, എസ്.ചന്ദ്രൻ, സി.ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.ആർ.സുഭാഷ് ചെയർമാനായും അഞ്ചുതെങ്ങ് സുരേന്ദ്രൻ ജനറൽ കൺവീനറായും, സബ് കമ്മിറ്റി ഭാരവാഹികളായി; റിസപ്ഷൻ- അഡ്വ.എസ്. കുമാരി (ചെയർപേഴ്സൻ), വി.വിജയകുമാർ (കൺവീനർ), പബ്ളിസിറ്റി -വിഷ്ണു ചന്ദ്രൻ (ചെയർമാൻ), എസ്.ജി.ദിലീപ് കുമാർ (കൺവീനർ). സ്റ്റേജ് ആൻഡ് ഡെക്കറേഷൻ -എം.മുരളി (ചെയർമാൻ), അഡ്വ.മോഹനൻ നായർ (കൺവീനർ). ഫുഡ് കമ്മിറ്റി - സി.ദേവരാജൻ (ചെയർമാൻ), പി.മണികണ്ഠൻ (കൺവീനർ). ടെക്നിക്കൽ കമ്മിറ്റി - ജി.വ്യാസൻ (ചെയർമാൻ), ടി.ഷാജു (കൺവീനർ). ട്രോഫി കമ്മിറ്റി - എ.ചന്ദ്രബാബു (ചെയർമാൻ), ബി.എൻ.സൈജുരാജ് (കൺവീനർ). നവമാദ്ധ്യമം -ആർ.എസ്.അരുൺ (ചെയർമാൻ),ഷാൻ ഷാക്കർ (കൺവീനർ) എന്നിവർ ഉൾപ്പെട്ട 201 അംഗ കമ്മിറ്റി രൂപീകരിച്ചു.