karaku

നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം കരകുളം ശാഖയിലെ ഗുരുദേവ ജയന്തി നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി എസ്.എൽ.ഗിരീശബാബു സ്വാഗതം പറഞ്ഞു. പ്രൊഫ.വി.വിശ്വമംഗലം സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് യൂത്ത് മൂവ്മെന്റ് സെക്രട്ടറി ചെല്ലാംകോട് സുരാജ് ഗുരുദേവ സന്ദേശം നൽകി. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി,പി.വൈക്കം ഉദയരാജൻ(മുൻ ശാഖ പ്രസിഡന്റ്)എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.എസ്.എൽ.സി,പ്ലസ് ടു,ഡിഗ്രി,പി.ജി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ശാഖയിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു. ശാഖയിൽ നിന്ന് അരി വിതരണം ചെയ്തു.യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനീഷ് നന്ദി പറഞ്ഞു.