മുടപുരം:പുരവൂർ ഒറ്റകലുങ്ക് ലജൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 14-ാം വാർഷികാഘോഷവും ഓണാഘോഷവും ക്ലബ് അങ്കണത്തിൽ നടന്നു. ബിഗ്‌ബോസ് ഫെയിം മണികണ്ഠൻ തോന്നയ്ക്കൽ ഉദ്‌ഘാടനം ചെയ്തു.നോവലിസ്റ്റ് വിജയൻ പുരവൂർ മുഖ്യപ്രഭാഷണം നടത്തി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാന വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ അനീഷ് അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന പൊതുപ്രവർത്തകൻ കരിക്കകം ബേബിയേയും ക്രിക്കറ്റ് താരം പുരവൂർ സ്വദേശി രോഹിതനെയും ആദരിച്ചു. സുമേഷ്,വിനീത്,ടിനു,ബി.സുദർശനൻ എന്നിവർ സംസാരിച്ചു.