പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അകൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ സേവനമനുഷ്ടിക്കുന്നതിന് ബി.കോം, പി.ജി.ഡി.സി.എ (ജി.ഒ (എം.എസ്) നമ്പർ 167/9/എൽ.എസ്.ജി.ഡി ഡി.ടി.ഡി: 26-08-2009) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 17ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കരുംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക്ക് -ഇൻ-ഇന്റർവ്യൂവിനായി നേരിട്ട് ഹാജരാകമെന്ന് സെക്രട്ടറി അറിയിച്ചു