moozhi

നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം മൂഴി ശാഖയിലെ ചതയദിനാഘോഷത്തിന് ശാഖാ പ്രസിഡന്റ് എസ്.അമൽചന്ദ് പതാക ഉയർത്തി. വിളമ്പര ഘോഷയാത്ര യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തു.ശാഖ കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ,അജി,ബിതുരാജ്,അനു,രജിത്കുമാർ,ഷിബു,വിജയൻ,സുനിമോൻ,വിജയകുമാരൻ,പ്രമോദ്.,മണിയൻ,സുധീർകുമാർ,മൂഴി.എസ്.സുനിൽ എന്നിവർ നേതൃത്വം നൽകി.