വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്തിൽ നിന്ന് 2019 ഡിസംബർ 31ന് മുൻപായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ 2023 ഫെബ്രുവരി 28ന് മുൻപായി വരുമാന സാക്ഷ്യപത്രവും അധാറിന്റെ പകർപ്പും ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.