വക്കം:സി.ഐ.ടി.യു കടയ്ക്കാവൂർ മേഖല കൺവെൻഷൻ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എസ്.ആർ.ജ്യോതി അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗം വി.വിജയകുമാർ,ഏരിയ ജോയിന്റ് സെക്രട്ടറി പി.മണികണ്ഠൻ,അഫ്സൽ മുഹമ്മദ്,അഡ്വ.പ്രദീപ് കുമാർ,സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.എസ്.സാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.സാബുവിനെ കൺവീനറായും എസ്.ആർ.ജ്യോതി,പ്രസാദ് എന്നിവരെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.