നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ ഫെബ്രുവരി 28ന് മുമ്പ് പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ലിസ്റ്റിൽ നിന്നും സസ്പെൻ‌ഡ് ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. ചെങ്കൽ ഗ്രാമപഞ്ചായത്തിൽ നിന്നുമുളള പെൻഷൻ ഗുണഭോക്താക്കൾ നവംബ‌‌ർ 30നകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.