p

തിരുവനന്തപുരം : ഡോക്ടർമാരുടെ വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് സർക്കാർ പാലിക്കാത്തതിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. രോഗീപരിചരണത്തെ ബാധിക്കാത്തവിധം ഒ.പി സമയത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടര മുതൽ നാലു വരെയായിരുന്നു ധർണ. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ കേന്ദ്രങ്ങളിലുമായി നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണനും കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി.എൻ.സുരേഷും ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹമ്മദ്, എഡിറ്റർ ഡോ.അനൂപ്.വി.എസ്, വൈസ് പ്രസിഡന്റുമാരായ ഡോ.മുഹമ്മദലി.പി, ഡോ.അജയ് കുമാർ എസ്, ഡോ.ഷംസുദ്ദീൻ പുലാക്കൽ, ജോയിന്റ് സെക്രട്ടറിമാരായ ഡോ.സുനിൽകുമാർ. പി.എസ്, ഡോ.മനോജ്, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.എ.കെ.റൗഫ് എന്നിവർ വിവിധ കേന്ദ്രങ്ങളിലായി ധർണ ഉദ്ഘാടനം ചെയ്തു.