മുടപുരം: മുട്ടപ്പലം നവഭാവന സമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ഓണാഘോഷ സമാപന സമ്മേളനം വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് എസ്.വി.അനിലാൽ അദ്ധ്യക്ഷത വഹിച്ചു.സമിതി സെക്രട്ടറി വി.മദന കുമാർ സ്വാഗതം പറഞ്ഞു.ചിറയിൻകീഴ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര സമ്മാനം വിതരണം ചെയ്തു.സർക്കാർ പുരസ്‌കാരം നേടിയ അങ്കണവാടി ടീച്ചർ തുളസിഭായിയെ എം.എൽ.എ ആദരിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഗംഗ,സമിതി രക്ഷാധികാരി എം.അലിയാര് കുഞ്ഞു,സമിതി ജോയിന്റ് സെക്രട്ടറി എസ്.ബിജു തുടങ്ങിയവർ സംസാരിച്ചു .