
ആര്യനാട്:സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് മീനാങ്കൽ ഗവ.ഹൈസ്ക്കൂളിൽ സ്ഥാപിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെയും ഐ.ടി ലാബിന്റെയും ഉദ്ഘാടനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.റീജിയണൽ മാനേജർ ഇന്ദുപാർവതി മുഖ്യാതിഥിയായി.ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വജു മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി,ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,ഗ്രാമ പഞ്ചായത്തംഗം എം.എൽ. കിഷോർ,പി.ടി.എ,എസ്.എം.സി,ഭാരവാഹികൾ,അദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.