തിരുവനന്തപുരം: കെ.വി.സുരേന്ദ്രനാഥ് അനുസ്‌മരണവും സി.പി.ഐ തിരുമല ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും വി.പി.ഉണ്ണികൃഷ്‌ണൻ,​പള്ളിച്ചൽ വിജയൻ,​​ ജില്ലാകൗൺസിൽ അംഗം ദേവകി ടീച്ചർ,​ പി.വേണുഗോപാൽ,​നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ,​യു.വിക്രമൻ,​വി.എം.അനിൽ,​ വി.പ്രതാപ് സിംഗ്,​സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ.രാജേഷ്,​ തിരുമല രവി,​ കൊഞ്ചിറവിള ഗോപു,​ എൻ.ജെ.ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.