തിരുവനന്തപുരം :ആര്യനാട്,കാട്ടാക്കട എന്നീ പഞ്ചായത്തുകളിൽ പേവിഷബാധക്കെതിരെ വളർത്തുനായ്ക്കൾക്ക് 23 വരെ കുത്തി വയ്‌പ്പ് നൽകും.റാബീസ് ഫ്രീ കേരള വാക്സിനേഷൻ കാമ്പെയ്നിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് പേവിഷപ്രതിരോധ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളിലെത്താൻ കഴിയാത്തവർ നായ്ക്കളുമായി മൃഗാശുപത്രികളിലെത്തി പ്രതിരോധ കുത്തിവെയ്പ്പ് നൽകണം.