ചിറയിൻകീഴ്: ശ്രീനാരായണഗുരു ക്ഷേത്ര ഗുരു മണ്ഡപ ജില്ല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാനവ സാഹോദര്യ വാരാചരണത്തിന്റെ ഉദ്ഘാടനം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഗുരുദേവന്റെ സന്ദേശങ്ങൾ അടങ്ങിയ പുസ്തകം ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ബൈജു തോന്നയ്ക്കലിന് കൈമാറി നിർവഹിച്ചു.പാളയം ജുമാ മസ്ജിദ് ഇമാം ഡോ.വി.പി.സുഹൈബ് മൗലവി മുഖ്യാതിഥിയായി.കോ-ഓർഡിനേഷൻ കമ്മിറ്റി ട്രഷറർ പി.ആർ.എസ് പ്രകാശൻ,കൗൺസിലർമാരായ സുരേഷ് അമ്മൂസ്,ലാജു അർജുനൻ,ഷിബു കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.