kgou

തിരുവനന്തപുരം : കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ഭാരവാഹികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് സംസ്ഥാന കമ്മിറ്റി ഓഫീസായ കെ.ജി.ഒ.യു ഭവൻ തമ്പാനൂർ പൊലീസ് അടച്ചു പൂട്ടി.

മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.മനോജ് ജോൺസനും, ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. കെ.ജി.ഒ.യു ഭവൻ പിടിച്ചെടുക്കാൻ മറുചേരിയിലുള്ളവർ ശ്രമിക്കുന്നതായി ഇരുവിഭാഗവും പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് ഓഫിസിന് താഴിട്ടത്. സ്ഥാപനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എ.ഡി.എമ്മിന് പൊലീസ് കത്ത് നൽകും

ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ഭാരവാഹികൾ ജോലി ചെയ്യുന്ന സ്ഥാപന മേധാവികൾക്കും ,നിലവിൽ ആരാണ് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ

ചുമതലക്കാരെന്നറിയാൻ പി.ആർ.ഡിക്കും കത്ത് നൽകും.

സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ ഉയർന്നതോടെയാണ് ഭാരവാഹികൾ തമ്മിൽ തർക്കം രൂക്ഷമായത്. സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഇന്നലെ പൊലീസ് എത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ക്രമസമാധാന പ്രശ്നം ഒഴിവാക്കാനാണ് അടച്ചു

പൂട്ടിയത്. എ.ഡി.എമ്മിന്റെ തീരുമാനത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.