
മലയിൻകീഴ് : പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എസ്.പി.സി ക്യാമ്പിന്റെ സമാപനയോഗം വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആന്റണി രാജ് അദ്ധ്യക്ഷത വബിച്ചു. പ്രിൻസിപ്പൽ ആർ.എസ് റോയി,വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുരേഷ് കുമാർ.എൻ,വാർഡ് അംഗം ഫ്ലോറൻസ് സരോജം,ഡി.ഐ.വിപിൻ,ഡബ്ല്യു.ഡി.ഐ സ്വാതി സത്യ,ഗാർഡിയൻ എസ്.പി.സി അംഗം സന്ധ്യ,സി.പി.ഒ കോൺക്ലിൻ ജിമ്മി ജോൺ,എ.സി.പി.ഒ ബീന ജാസ്മിൻ എന്നിവർ സംസാരിച്ചു.