j

തിരുവനന്തപുരം: പൂജപ്പുര സരസ്വതീ ദേവീക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നാലമ്പല- നവദുർഗ,വളളി ദേവയാനി പ്രതിമകളുടെ സമർപ്പണ ചടങ്ങുകൾ നടന്നു. നാലമ്പലത്തിന്റെ സമർപ്പണം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ജനകീയസമിതി പ്രസിഡന്റ് കെ.മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജനകീയ സമിതി സരസ്വതീക്ഷേത്രം വിദ്യാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം മുൻ എം.എൽ.എ. ഒ.രാജഗോപാലും,വാഗ് ദേവതയ്ക് മണിനാദ സമർപ്പണത്തിന്റെ ഉദ്‌ഘാടനം അഡ്വ: വി.വി.രാജേഷും നിർവഹിച്ചു. ഭദ്രദീപ പ്രോജ്വലനവും നവദുർഗ്ഗാ തത്ത്വപ്രഭാഷണവും തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിബായിയും നവരാത്രി മാഹാത്മ്യം വിളിച്ചോതുന്ന കൃഷ്ണശിലയിൽ നിർമ്മിച്ച ഒൻപത് ദേവി ഭാവങ്ങളുടെയും കുമാരസ്വാമി, വളളി ദേവയാനി പ്രതിമകളുടെയും അനാച്ഛാദനം ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ അച്യുതഭാരതിയും നിർവഹിച്ചു. നാലമ്പല പരിഗ്രഹ ചടങ്ങുകൾക്ക് സ്ഥപതി സുനിൽ പ്രസാദ്, ക്ഷേത്ര തന്ത്രി നെല്ലിയോട് വിഷ്ണു നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.