നെടുമങ്ങാട്:മുസ്ലീം യൂത്ത് ലീഗ് ആനാട് പഞ്ചായത്ത് കമ്മിറ്റി പുനസംഘടനയും സമ്മേളനവും മുസ്ലീംലീഗ് ആനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വഞ്ചുവം ഷറഫ് ഉദ്ഘാടനം ചെയ്തു.ആട്ടുകാൽ നാജ(പ്രസിഡന്റ്),ഷറഫുദ്ദീൻ വഞ്ചുവം(വൈസ് പ്രസിഡന്റ് ),ആഷിഖ് ആറാംപളളി (ജനറൽ സെക്രട്ടറി),അൻവർസാദത്ത്(സെക്രട്ടറി),നസീർ വഴപ്പണ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.ജില്ലാ നിരീക്ഷകനായി യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പനയമുട്ടം അനീഷ് ഖാൻ,മുഖ്യ അതിഥിയായി. യൂത്ത് ലീഗ് വാമനപുരം മണ്ഡലം ട്രഷറർ വഞ്ചുവം എം.നജീം,മുസ്ലീംലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പുത്തൻപാലം ദിലീപ്,വാർഡ് മെമ്പർ ഷിബാബീവി എന്നിവർ പങ്കെടുത്തു.