
പാറശാല: എസ്.എൻ.ഡി.പി യോഗം ഇഴുവിക്കോട് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാവാർഷികം യൂണിയൻ പ്രസിഡന്റ് എ.പി.വിനോദ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് പി.എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.യോഗം മുൻ ഇൻസ്‌പെക്ടറിംഗ് ഓഫീസറും ഡയറക്ടർ ബോർഡ് അംഗവുമായ എസ്.ലാൽകുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർമാരായ ആർ.രാജേന്ദ്രബാബു, കൊറ്റാമം കെ.രാജേന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് മുൻ യൂണിയൻ സെക്രട്ടറി എസ്.ശ്രീകണ്ഠൻ, ചെറിയകൊല്ല വാർഡ് മെമ്പർ പ്രദീപ്,കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്കൂൾ ഒഫ് ഡ്രാമയിൽ ഡോക്ടറേറ്റ് ലഭിച്ച സുരേഷ് പ്രേം, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഡി.വൈ.എസ്.പി ബിജു കുമാർ, പി.എച്ച്ഡി നേടിയ ബിനു,ചാരിറ്റി പ്രവർത്തകൻ മോഹൻ പ്രചോദന, യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ഷിനു വാമദേവൻ, ശാഖ വൈസ് പ്രസിഡന്റ് എസ്.ജി.കൃഷ്ണലാൽ, ശാഖ സെക്രട്ടറി അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.