ബാലരാമപുരം : ബഹുജന സമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നോണ മതേതര സംഗമം സംഘടിപ്പിച്ചു. എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എം.നിസ്താറിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. എം.വിൻസെന്റ് എം.എൽ.എ ഒാണപ്പുടവയും സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ പുതു വസ്ത്രങ്ങളും വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ അഗതികളെ ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ആർ.എസ്.വസന്തകുമാരി ചികിത്സാ സഹായവും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹാജി ഇ.എം.ബഷീർ പായസക്കിറ്റും ആർ.എം.പി ജില്ലാ സെക്രട്ടറി ജി. ബാലകൃഷ്ണപിള്ള ഒാണ സമ്മാനങ്ങളും വിതരണം ചെയ്തു. സി.ഐ.ടി.യു നേതാവ് ബാലരാമപുരം കബീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ,സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ്,ടൗൺ വാർഡ് മെമ്പർ ഇല്ലാഹി സക്കീർ,ടൗൺ ജമാ അത്ത് പ്രസിഡന്റ് ജെ.എം. സുബൈർ,ശബ്ദതരംഗം പത്രാധിപർ എം.എ.റഹീം,കോട്ടുകാൽ ശ്യാമപ്രസാദ്,ഐ.യു.എം.എൽ മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി, യു.ഡി.എഫ് മണ്ഡലം കൺവീനർ എ.അർഷാദ്,സമിതി കൺവീനർ വി.വിജയരാജ് എന്നിവർ സംസാരിച്ചു.