പൂവാർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പദ്ധതിയായ എഴുത്തുപെട്ടി പള്ളിച്ചൽ എസ്.ആർ.എസ് യു.പി സ്കൂളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്തു. കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാലയാണ് എഴുത്തുപെട്ടി ഒരുക്കിയത്. കുട്ടികളിൽ വായനയും ആസ്വാദനവും സർഗശേഷിയും വർദ്ധിപ്പിക്കാൻ എഴുത്തുപെട്ടിയിലൂടെ കഴിയുമെന്ന് വി.കെ. മധു പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അനു പ്രവീൺ അദ്ധ്യക്ഷ വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്.ഗോപകുമാർ സ്കൂളിന് പുസ്തകങ്ങൾ കൈമാറി. ഗ്രന്ഥശാല സെക്രട്ടറി എം.മഹേഷ് കുമാർ, സ്കൂൾ മാനേജർ എസ്.കുമരേശൻ, മുൻ പ്രഥമ അദ്ധ്യാപകൻ പള്ളിച്ചൽ വിജയൻ, കെ.രാകേഷ്, സ്കൂൾ പ്രഥമ അദ്ധ്യാപിക ശാന്തി ചന്ദ്ര, സാഹിത്യകാരന്മാരായ പി.എസ്. മധുസൂദനൻ,സജി പാലിയോട് എന്നിവർ സംസാരിച്ചു.