
കല്ലമ്പലം :മേവർക്കൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടിയ്ക്ക് തുടക്കം.കരവാരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സജീർ രാജകുമാരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എ.നിസാർ അദ്ധ്യക്ഷത വഹിച്ചു.ജി.ജി ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി.ജി.ജി ട്രസ്റ്റ് പ്രതിനിധി എസ്. മുരളി പദ്ധതിയുടെ ആദ്യ വിതരണം നിർവഹിച്ചു.ഹെഡ്മിസ്ട്രസ് പി.ആർ.എം സ്വപ്ന,കരവാരം പഞ്ചായത്ത് അംഗങ്ങളായ ദീപ്തി മോഹൻ,എം.കെ.ജ്യോതി,സുരേഷ് ബാബു,പി.വി. നാരായണൻ,എം.കെ.രാധാകൃഷ്ണൻ,എസ്.തുളസീധരൻ പിള്ള,പി.ടി.എ പ്രതിനിധികൾ, അദ്ധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.