നെടുമങ്ങാട്:ആൾ കേരള ടെയിലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) കൊല്ലകാവ് എരിയ കമ്മിറ്റി വേങ്കവിള പുതുകാവ് ക്ഷേത്രത്തിനു സമീപത്തായി പുതുതായി നിർമ്മിച്ച ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു ഉദ്ഘാടനം ചെയ്യും.പൊതുസമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.മൺമറഞ്ഞു പോയ സംഘടനയുടെ മുൻകാല നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം ജില്ലാസെക്രട്ടറി എസ്.സതികുമാർ നിർവഹിക്കും.ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് ജി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.